Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Files

ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത സു​ഖേ​ലി ചെ​റി​യ​ക​ര ദ്വീ​പി​ല്‍​നി​ന്നു ക​വ​ര​ത്തി വ​നം വ​കു​പ്പ് 234 കി​ലോ ക​ട​ൽ വെ​ള്ള​രി പി​ടി​കൂ​ടി​യ കേ​സി​ലും മു​ക്ബീ​ല്‍ എ​ന്ന​യാ​ളി​ല്‍​നി​ന്ന് 52 ക​ട​ൽ വെ​ള്ള​രി പി​ടി​കൂ​ടി​യ കേ​സി​ലു​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ല്‍ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന​താ​ണി​ത്. ശ്രീ​ല​ങ്ക, ചൈ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റി അ​യ​ക്കാ​ന്‍ ത​യാ​റാ​ക്കി​യ ക​ട​ല്‍ വെ​ള്ള​രി​ക​ളാ​ണു പി​ടി​കൂ​ടി​യ​ത്. ക​വ​ര​ത്തി പി​എം​എ​ല്‍​എ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി എ​ന്‍. ശേ​ഷാ​ദ്രി​നാ​ഥ​ന്‍ മു​മ്പാ​കെ ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ മോ​ഷ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​രു​കേ​സി​ലും കു​റ്റ​പ​ത്രം ഫ​യ​ല്‍ ചെ​യ്ത​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ട​ല്‍​ജീ​വി​യാ​ണു ക​ട​ല്‍ വെ​ള്ള​രി. ഇ​വ​യെ വേ​ട്ട​യാ​ടു​ന്ന​തും പി​ടി​കൂ​ടു​ന്ന​തും ഇ​ന്ത്യ​യി​ല്‍ പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​ജീ​വി​യെ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തും ക​ച്ച​വ​ടാ​വ​ശ്യ​ത്തി​ന് കൈ​വ​ശം വ​യ്ക്കു​ന്ന​തും അ​ന്താ​രാ​ഷ്‌​ട്ര ഉ​ട​മ്പ​ടി പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്.

Latest News

Corehub Up